റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജാക്വലിനെതിരേ മാനഷ്ടക്കേസുമായി നോറ ഫത്തേഹി

December 13, 2022 - 6:56 am

ന്യൂഡല്‍ഹി: അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ പേരില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനും 15 മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ മാനനഷ്ടക്കേസ് നല്‍കി ബോളിവുഡ് നടി നോറ ഫത്തേഹി. ജാക്വലിന്‍ ഫെര്‍ണാണ്ടസും മാധ്യമങ്ങളും ”പരസ്പരം ഒത്തുകളിച്ച് തനിക്കെതിരേ പ്രചാരണം നടത്തിയെന്നും” അവര്‍ ആരോപിച്ചു.

സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ, 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരേയാണു ഹര്‍ജി. സുകേഷ് ചന്ദ്രശേഖറില്‍നിന്നു സമ്മാനങ്ങള്‍ സ്വീകരിച്ചെന്ന കുറ്റം ചുമത്തി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. എന്നാല്‍, നോറ ഫത്തേഹി ഉള്‍പ്പെടെ പല സെലിബ്രിറ്റികളും സുകേഷില്‍നിന്നു സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും തന്നെ മാത്രമാണു പ്രതിയാക്കുന്നതെന്നും ജാക്വലിന്‍ മൊഴി നല്‍കിയിരുന്നു. ഇതിനെതിരേയാണു നോറ ഹര്‍ജി നല്‍കിയത്.തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തന്റെ കരിയര്‍ നശിപ്പിക്കാനാണു ജാക്വലിന്‍ ഫെര്‍ണാണ്ടസ് ശ്രമിക്കുന്നതെന്നും നോറ ആരോപിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *