റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ നേരിട്ട് ഹാജരാകണം

December 14, 2022 - 8:18 am

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണക്കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. 14/12/2022 കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ഇളവു നല്‍കണമെന്ന ആവശ്യമാണ് ജസ്റ്റിസുമാരായ റിഷികേശ് റോയ്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിക്കാതിരുന്നത്.

കര്‍ദിനാള്‍ നേരിട്ടു കോടതിയില്‍ ഹാജരാകണമെന്ന ഹൈക്കോടതി വിധി മറച്ചുവച്ചാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നു പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് ചൂണ്ടിക്കാട്ടി. ഇളവു നല്‍കുന്നതിനെ മറ്റൊരു പരാതിക്കാരനായ ജോഷി വര്‍ഗീസിന്റെ അഭിഭാഷകനും എതിര്‍ത്തു. തുടര്‍ന്നാണ് ഇടപെടാന്‍ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.

മാര്‍ ആലഞ്ചേരി മുതിര്‍ന്ന പൗരനും കര്‍ദിനാളുമാണെന്നും വിവാദം കണക്കിലെടുത്ത് അദ്ദേഹത്തെ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്രയുടെ വാദം. അതേസമയം, മതമേലധ്യക്ഷന്മാര്‍ക്കു നിയമത്തില്‍ പ്രത്യേക ഇളവുകളില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു രാകേന്ദ് ബസന്ത് വാദിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *