റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂവൻ ജനുവരി 6 ന് എത്തുന്നു

December 20, 2022 - 9:18 pm

വിനീത് സംവിധാനം ചെയ്ത് ആന്റണി വര്‍ഗീസ് നായകനാവുന്ന ചിത്രമാണ് പൂവൻ.
ആക്ഷന്‍ കഥാപാത്രങ്ങളില്‍ നിന്ന് തല്‍ക്കാലം മാറി സഞ്ചരിക്കുകയാണ് ആന്റണി വർഗീസ് .ജനുവരി ആറിനാണ് ചിത്രത്തിന്റെ റിലീസ്.പള്ളി മേടയില്‍ എന്ന് തുടങ്ങുന്ന കരോള്‍ ഗാനം പുറത്തുവന്നു.

ആന്റണി വര്‍ഗീസിനെ കൂടാതെ മണിയന്‍ പിള്ള രാജു, കലാഭവന്‍ പ്രജോദ്, വരുണ്‍ ദാര, വിനീത് വിശ്വം, വിനീത് ചാക്യാര്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ടൈറ്റസ് മാത്യു വരികള്‍ എഴുതി സംഗീതം ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് ഡിസംബര്‍ വോയ്‌സ് ബാന്‍ഡിലെ ഗായകരാണ്.സിനിമയുടെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയുടെ സംവിധായകന്‍ വിനീത് വാസുദേവന്‍ അടുത്തിടെ പുറത്തിറങ്ങിയ ‘സൂപ്പര്‍ ശരണ്യ’യില്‍ അജിത് മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘സൂപ്പര്‍ ശരണ്യ’യില്‍ ആന്റണി വര്‍ഗീസും അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു.
തിരക്കഥാകൃത്ത് വരുണ്‍ ധാരയും നടനാണ്. ‘സൂപ്പര്‍ ശരണ്യ’, ‘അജഗജാന്തരം’, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്നീ ചിത്രങ്ങളിലും രണ്ട് ഹ്രസ്വചിത്രങ്ങളിലും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.മിഥുന്‍ മുകുന്ദന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *