റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊടുപുഴയില്‍ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്, പൊതുമാരാമത്ത് ഉദ്യോഗസ്ഥനെതിരെ കേസ്

December 20, 2022 - 1:29 pm

ഇടുക്കി: തൊടുപുഴയിൽ മുന്നറയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റ സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ബോര്‍ഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസ്സപ്പെടുത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. നിര്‍മ്മാണ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  ഉച്ചക്ക് ശേഷം ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യും. ബൈക്ക് യാത്രക്കാരനായ ജോണിയുടെ പരാതിയില്‍ കരാറുകാരനെതിരെയും തൊടുപുഴ പോലീസ്  കേസെടുത്തു. കരാറുകാരന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് പ്രഥാമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 21/12/22 ബുധനാഴ്ച  നേരിട്ട് ഹാജരാകണമെന്നാണ് കരാറുകാരന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കാരിക്കോട് തെക്കുംഭാഗം റോഡില്‍ ടൈല്‍ പാകുന്നതിന്റെ ഭാഗമായി കുരിശുപള്ളിക്ക് സമീപമാണ് റോഡിന് കുറുകെ കരാറുകാരന്‍ കയര്‍ കെട്ടിയത്.  വഴി തടസപെടുത്തുമ്പോള്‍ വെക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍  അവിടെ ഉണ്ടായിരുന്നില്ല. പണി നോക്കി നടത്തേണ്ട  പൊതുമാരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തില്ലായിരുന്നു. ചെറിയ കയറായതിനാല്‍   സ്കൂട്ടറില്‍ യാത്രചെയ്ത് ജോണി അതില്‍ കുരുങ്ങി. ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടികൂടി ആശുപത്രിയിലെത്തിച്ചു. ജോണിക്ക് പരിക്ക് പറ്റിയെന്നറയിച്ചിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.  റോഡുപണിയുടെ മേല്‍നോട്ടത്തിന് ഇവരെത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *