റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈംഗികാതിക്രമം: സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

December 24, 2022 - 8:14 pm

മലപ്പുറം: കൗണ്‍സിലിങ് സൈക്കോളജിയുടെ മറവില്‍ യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ അറസ്റ്റില്‍. മലപ്പുറം ചെമ്മാട് പ്രവര്‍ത്തിക്കുന്ന ഈസ് എജ്യുക്കേഷണല്‍ ഹബിന്റെ ഉടമ പി.വി. ജമാലുദ്ദീനെയാണ് (24) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.ഫോണിലൂടെയും വാട്‌സ്ആപ് മുഖേനയും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലോഡ്ജില്‍വച്ച് കയറിപ്പിടിച്ചെന്നുമാണ് യുവതി പോലീസിനു പരാതി നല്‍കിയത്. പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടര്‍ന്നതോടെയാണു പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു. കൗണ്‍സിലിങ്ങിന്റെ പേരില്‍ ലൈംഗികമായി ഉപദ്രവിച്ചു. പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.ഇയാളുടെ സ്ഥാപനത്തില്‍ എത്തിയ നിരവധി യുവതികള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും യുവതി പറയുന്നു. പരപ്പനങ്ങാടി കോടതി പ്രതിയെ ജാമ്യത്തില്‍വിട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *