റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂരില്‍ ഒരുകോടി രൂപയുടെ സ്വര്‍ണമിശ്രിതം പിടികൂടി

December 24, 2022 - 8:19 pm

മലപ്പുറം: കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണമിശ്രിതം കസ്റ്റംസ് വിഭാഗം പിടികൂടി. ഗള്‍ഫ് എയറില്‍ ജിദ്ദയില്‍ നിന്ന് ബഹ്‌റൈന്‍ വഴി എത്തിയ മലപ്പുറം അമരമ്പലം സ്വദേശി പൂച്ചങ്ങര അയൂബ് (35), മസ്‌കറ്റില്‍ നിന്ന് എത്തിയ കോഴിക്കോട് മേരിക്കുന്ന് സ്വദേശി പുല്‍പറമ്പില്‍ അനീസ് (28) എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടി. അയ്യൂബ് 1072 ഗ്രാം തൂക്കം വരുന്ന നാല് ക്യാപ്‌സുളുകളും അനീസില്‍ (28) നിന്നു 1065 ഗ്രാം തൂക്കം വരുന്ന നാല് ക്യാപ്‌സുലുകളും പിടിച്ചെടുത്തു. രണ്ടുപേരും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. സ്വര്‍ണം കടത്തുന്നതിന് അയ്യൂബിന് ടിക്കറ്റുള്‍പ്പടെ 1.1 ലക്ഷം രൂപയും അനീസിന് ടിക്കറ്റിനുപുറമെ 25,000 രൂപയും കളക്കടത്ത് സംഘം പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *