റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രിസ്തുമസ് ആഘോഷത്തിനിടെ കടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു

December 26, 2022 - 4:38 pm

തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷത്തിനിടെ കടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. രണ്ടിടങ്ങളില്‍ നിന്നായി മൂന്നുപേരെയാണ് കാണാതായത്. പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ പുത്തന്‍തോപ്പ് സ്വദേശി ശ്രേയസ് (16),സാജിദ് (19) എന്നിവരെയും അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന്‍ ആന്റണിയെയുമാണ് കാണാതായത്. കോസ്റ്റ്ഗാര്‍ഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെയാണ് തിരച്ചില്‍. രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ തിരയും അടിയൊഴുക്കും തിരിച്ചടിയായി. തുമ്പയില്‍ ഞായറാഴ്ച (25.12.2022) ഉച്ചക്ക് ഒരാള്‍ കടലില്‍ വീണ് മരിച്ചിരുന്നു. തുമ്പ ആറാട്ടുവഴി സ്വദേശിയായ ഫ്രാങ്കോയാണ് മരിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *