റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തിറങ്ങിയ യുവതിയിൽ നിന്ന് കണ്ടെടുത്തത് 8 ലക്ഷം രൂപയുടെ 146 ഗ്രാം സ്വർണം

December 28, 2022 - 7:29 am

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തിറങ്ങിയ യുവതിയെയും യുവതിയുടെ അറിവോടെ സ്വർണം തട്ടിയെടുക്കാൻ എത്തിയ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നെത്തിയ ബത്തേരി സ്വദേശിനി ഡീന (30), സ്വർണം തട്ടിയെടുക്കാൻ എത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 8 ലക്ഷം രൂപയുടെ 146 ഗ്രാം സ്വർണം യുവതിയിൽനിന്നു കണ്ടെടുത്തു.

വയനാട് സ്വദേശി സുബൈർ എന്നയാൾക്കു വേണ്ടി എത്തിച്ച സ്വർണം തട്ടിയെടുക്കാനാണു മറ്റുള്ളവർ ഡീനയുടെ അറിവോടെ വിമാനത്താവളത്തിൽ എത്തിയതെന്നു പൊലീസ് പറ‍ഞ്ഞു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച വിവരത്തെത്തുടർന്ന് കരിപ്പൂർ പൊലീസ് നടത്തിയ നീക്കമാണ് ഇവരെ കുടുക്കിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *