അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വിദ്യാഭ്യാസ ധനസഹായം

December 28, 2022 - 6:43 pm

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക്  2022 വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ നൽകാം. കേരളത്തിന് അകത്തുള്ള സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പിജി, പ്രൊഫഷണൽ പിജി, ഐടിഐ, ടിടിസി, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബിഎഡ്, മെഡിക്കൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം www.agriworkersfund.org യിൽ ലഭിക്കും. നിശ്ചിത ഫോമിലുള്ള അപേക്ഷ, ബോ‍‍‍‍ർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാർ ജനുവരി 1 മുതൽ 31 വരെ സ്വീകരിക്കും. അപേക്ഷയ്‌ക്കൊപ്പം മാർക്ക് ലിസ്റ്റിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ അല്ലെങ്കിൽ ഒറിജിനൽ) പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), അംഗത്വ പാസ് ബുക്കിന്റെ പകർപ്പ് (ആദ്യപേജിന്റെയും, അംശാദായം അടച്ചിതിന്റെ വിവരങ്ങൾ), ആധാർ കാർഡിന്റെ  പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ  പകർപ്പ്, അപേക്ഷകൻ/ അപേക്ഷക കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *