ഇരിട്ടി: കേരളത്തിന്റെ പ്രദേശങ്ങള്‍ കര്‍ണാടകയുടെ ബഫര്‍ സോണായി രേഖപ്പെടുത്തിയത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ ജില്ലയിലെ അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണായി അടയാളപ്പെടുത്തിയ സംഭവത്തിലാണ് അന്വേഷണം. കണ്ണൂര്‍ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ റൂറല്‍ പൊലീസ് മേധാവി ആര്‍.മഹേഷിനോടാണ് വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്.പാലത്തിന്‍ കടവ്, കളിതട്ടുംപാറ, ഉരുപ്പുംകുറ്റി, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ കര്‍ണാടക കഴിഞ്ഞ ദിവസങ്ങളില്‍ അടയാളം ഇട്ടിരുന്നു. കേരളത്തിന്റെ അതിര്‍ത്തിയില്‍പെടുന്ന പ്രദേശങ്ങളാണിത്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ കണ്ടെത്തിയ അടയാളങ്ങളെക്കുറിച്ച് അറിയില്ല എന്നാണ് തമിഴ്‌നാട് അധികൃതരയുടെ വിശദീകരണം. കുടക് കലക്ടറും മടിക്കേരി ഡിഎഫ്ഒയും ഇക്കാര്യം നിഷേധിച്ചു.
