റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാന്ദ്ര ടീം പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

January 1, 2023 - 10:56 am

രാമലീലയ്ക്ക് ശേഷം അരുൺഗോപിവീണ്ടും ദിലീപുമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബാന്ദ്ര. തമന്ന ആണ് സിനിമയിലെ നായിക.പുതുവത്സരദിനത്തോടനുബന്ധിച്ച്‌ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്.

സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഉദയ്ക്യഷ്ണയാണ്. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു ദിലീപ് ചിത്രവുമായി എത്തുകയാണ് അരുണ്‍ ഗോപി. കൂടാതെ തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ഉടന്‍ ചിത്രത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങളും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. “രാമലീല” ബോക്സ് ഓഫീസില്‍ വമ്പന്‍ കളക്ഷനാണ് നേടിയത്. ദിലീപിന്റെ പുതിയ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് നിര്‍മിക്കുന്നത്.നിരവധി തമിഴ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *