റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊലീസിന് ഇന്ധന പ്രതിസന്ധി,തലസ്ഥാനത്ത് ഒരു ജീപ്പിന് 2 ദിവസത്തേക്ക് 10 ലിറ്റര്‍ മാത്രം,പട്രോളിംഗ് മുടങ്ങിയേക്കും

January 2, 2023 - 10:53 am

തിരുവനന്തപുരം: കേരള പൊലീസിൽ ഇന്ധന പ്രതിസന്ധി രൂക്ഷം. തലസ്ഥാനത്ത് ഒരു ജീപ്പിന് 2 ദിവസത്തേക്ക് 10 ലിറ്ററാക്കി പരിമിതപ്പെടുത്തി. ഇന്ധന കമ്പനിക്ക് പൊലീസ് നൽകാനുള്ള കുടിശിക ഒരു കോടിയാണ്. സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നൽകി. ഇന്ധന ക്ഷാമം പൊലീസ് പട്രോളിംഗിനെ ബാധിച്ചു. പലയിടത്തും പട്രോളിംഗ് മുടങ്ങുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോണ്‍ ക്യാമറകളാണ് പല യൂണിറ്റുകളിലായി ഉപയോഗ ശൂന്യമായി കിടക്കുന്നത്. ഉപയോഗിക്കുമ്പോള്‍ ചൂടാകുന്നുവെന്നായിരുന്നു പരാതി. ക്യാമറകള്‍ മാറ്റിവാങ്ങാതെ സ്റ്റോറിൽ കൂട്ടിയിട്ടു. കരാർ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ലെന്ന് ആക്ഷേപം.

അതിനിടെ പൊലീസിൽ പരാജയപ്പെട്ട ബോഡി വോണ്‍ ക്യാമറ പദ്ധതി പഠനം പോലും നടത്താതെ അതേപടി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. ഒരു കോടി രൂപ ചെലവിട്ട് വാങ്ങിയ ബോഡി ക്യാമറകൾ പൊലീസ് ഉപേക്ഷിച്ചിരിക്കെയാണ് 89 ലക്ഷം മുടക്കി യൂണിഫോമിൽ ഘടിപ്പിക്കുന്ന 356 ക്യാമറകൾ വാങ്ങാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. വകുപ്പിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ബോഡി ക്യാമറകൾ വാങ്ങുന്നതെന്നാണ് വിശദീകരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *