റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ. വി.എ. രാജന്‍ റോഡ് ദലീമ ജോജോ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

January 3, 2023 - 10:37 pm

ആലപ്പുഴ: എഴുപുന്ന ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പുനര്‍നിര്‍മിച്ച ഡോ.വി.എ. രാജന്‍ റോഡ് (കോങ്കേരി -കുരീത്തറ റോഡ്) ദലീമ ജോജോ എം.എല്‍.എ. നാടിനു സമര്‍പ്പിച്ചു.

ഹാര്‍ബര്‍ എഞ്ചിനിയറിംഗ് ഫണ്ടില്‍ നിന്ന് അനുവദിച്ച 39 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മികച്ച നിലവാരത്തില്‍ ടാറിംഗ്് ചെയ്തു നിര്‍മിച്ച റോഡിന്റെ സൈഡുകള്‍ കല്ലുകെട്ടി ബലപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിനെ കോടംതുരുത്ത് പഞ്ചായത്തിനോടും ദേശിയ പാതയോടും ബന്ധിപ്പിക്കുന്ന റോഡ് പുനര്‍നിര്‍മിച്ചതോടെ പഞ്ചായത്ത് നിവാസികളുടെ നാളുകള്‍ നീണ്ട യാത്ര ദുരിതത്തിനാണ് അന്ത്യമായത്. 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രദീപ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ലത അനില്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. മധുക്കുട്ടന്‍, സി.ടി. വാസു, വി.കെ. സൂരജ് , വി.ജി. മനോജ്, കെ.എസ്. അനില്‍
കെ.എസ.് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *