റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഫ്രഞ്ച് നയതന്ത്ര ഉപദേഷ്ടാവ്

January 6, 2023 - 12:20 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണ്‍. 05/01/23 വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ച്ചയില്‍ പ്രതിരോധം, സുരക്ഷ, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഇമ്മാനുവല്‍ മാക്രോണിന്‌ ഇന്ത്യ സന്ദര്‍ശിക്കുന്നതിനായുളള ക്ഷണവും പ്രധാനമന്ത്രി കൈമാറി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ബോണ്‍ കൂടിക്കാഴ്ച നടത്തി. 2023 ജനുവരി 5 ന് ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-ഫ്രാന്‍സ് സ്ട്രാറ്റജിക് സമ്മേളനത്തിലും ഇരവരും പങ്കെടുത്തിരുന്നു. കൂടിക്കാഴ്ച്ചയില്‍, ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുളള നയതന്ത്ര പങ്കാളിത്തവും അതിനായുളള പ്രതിജ്ഞാബദ്ധതയും ഇരു രാജ്യങ്ങളും ആവര്‍ത്തിച്ചു.  ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയ്ക്ക് അനുസൃതമായി സാങ്കേതികവിദ്യകളുടെ വികസനം, പ്രതിരോധ വിപുലീകരണം, ആഗോള സുരക്ഷാ അന്തരീക്ഷം എന്നിവയെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.

അഫ്ഗാനിസ്ഥാന്‍, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, യുറേഷ്യ എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍, ഇന്‍ഡോ-പസഫിക് സഹകരണം, ആണവോര്‍ജം, ബഹിരാകാശം, സൈബര്‍ ഡൊമെയ്നുകള്‍ എന്നിവയും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ഇന്തോ-പസഫിക്കിലും പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനും നിര്‍ണായകമായ സാങ്കേതികവിദ്യകള്‍ പിന്തുടരാനും ഇരുപക്ഷവും സമ്മതിച്ചു. ഉയര്‍ന്നുവരുന്ന അനിശ്ചിതത്വങ്ങളും ആഗോള സുരക്ഷാ അന്തരീക്ഷവും കണക്കിലെടുത്ത്, യുഎന്‍എസ്സിയിലും മറ്റ് ഫോറങ്ങളിലും ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത സഹകരണം അനിവാര്യമാണെന്നും ഇന്ത്യയും ഫ്രാന്‍സും ആവര്‍ത്തിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *