റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലെജൻഡ് മറഡോണ കപ്പിൽ ജനുവരി 7 ന് കിരീട പോര്

January 7, 2023 - 1:36 pm

അണ്ടർ 15 ലെജൻഡ് മറഡോണ കപ്പിൽ 07/01/23 ശനിയാഴ്ച കിരീട പോര്. ഫൈനലിൽ ഗോകുലം കേരള എഫ്‌സി എൻഎൻഎംഎച്ച്എസ്എസ് എഫ്‌സിയെ നേരിടും. വൈകിട്ട് മൂന്നിനാണ് കൗമാരക്കാരുടെ ആവേശ പോരാട്ടം. മന്ത്രി പി രാജീവ് സമ്മാനദാനം നിർവ്വഹിക്കും.

ഐ ലീഗിൽ കുതിക്കുന്ന സീനിയർ താരങ്ങളെ അനുസ്മരിപ്പിക്കും വിധം മിന്നും പ്രകടനം കാഴ്ചവച്ചാണ് ഗോകുലം കേരള എഫ്‌സിയുടെ കുട്ടികൾ ‘ലെജൻഡ് മറഡോണ കപ്പിന്റെ’ ഫൈനലിൽ എത്തിയത്. കൊച്ചിയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ഗോകുലം കപ്പിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

കളിച്ചു വളരാം എന്ന മുദ്രവാക്യമുയർത്തി സാക്കൺ സ്പോർട്സ് അക്കാദമി കേരള സർക്കാരിന്റെ വിമുക്തി മിഷനുമായി സഹകരിച്ച്‌ 2022 ഡിസംബർ 27 നാണ് ടൂർണമെന്റിന് തുടക്കം കുറിച്ചത്. 14 ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 32 ടീമുകളാണ്‌ ഏലൂർ ഫാക്ട് ഗ്രൗണ്ടിൽ മാറ്റുരച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *