റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് 2023 ജനുവരി 15 വരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

January 9, 2023 - 7:18 am

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് 2023 ജനുവരി 9 മുതൽ 15 വരെ അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല.

ജാതി വിവേചനം ഉൾപ്പെടെ ചൂണ്ടിക്കാട്ടി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി സമരം നടന്നുവരികയാണ്. സമരത്തെത്തുടർന്നുള്ള ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി കോളജ് ജനുവരി 9 വരെ അടച്ചിടാൻ മുൻപ് തീരുമാനിച്ചിരുന്നു. വിദ്യാർത്ഥികൾ സമരം തുടരുമെന്ന നിലപാടിൽ ഉറച്ചതോടെയാണ് 15 വരെ കോളജ് അടച്ചിടാൻ കളക്ടർ ഉത്തരവിട്ടത്.

കോളജിൽ അന്വേഷണ കമ്മീഷൻ വിദ്യാർത്ഥികളുടെ മൊഴിയെടുക്കുകയും ജാതി സംവരണം അട്ടിമറിച്ചതിന്റെ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ ക്യാംപസിൽ എത്തി വിദ്യാർത്ഥികളുടെ മൊഴി എടുത്തിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *