റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടർച്ചയായുള്ള കുതിപ്പ്: സ്വർണ വിലയിൽ വീണ്ടും വർധന

January 9, 2023 - 11:38 am

09/01/23 തിങ്കളാഴ്ചയും സ്വർണവിലയിൽ കുതിപ്പ്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് വില 5,160 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 41,280 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ വർധിച്ച് 4,265 രൂപയായി.

07/01/23 ശനിയാഴ്ചയും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 40 രൂപ വർധിച്ച് ,വില 5,130 രൂപയിലെത്തിയിരുന്നു. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 41,040 രൂപയിലുമെത്തിയിരുന്നു.

24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10k,14k,18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22k ഗോൾഡാണ്. 22k സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *