കോട്ടയം: എന്‍.എസ്.എസ്. റജിസ്ട്രാര്‍ പി.എന്‍. സുരേഷ് രാജിവച്ചു. ശശി തരൂര്‍ എം.പിയുടെ പെരുന്ന സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനു പിന്നാലെയാണു രാജി. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രാജി ചോദിച്ചു വാങ്ങുകയായിരുന്നെന്നാണു സൂചന. ജി. സുകുമാരന്‍ നായര്‍ക്കും തരൂരിനുമൊപ്പം നില്ക്കുന്ന സുരേഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സുകുമാരന്‍ നായരുടെ പിന്‍ഗാമിയായി സുരേഷിനെ മുന്നോട്ട് ഉയര്‍ത്തുന്നു എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്നാണു സുകുമരന് നായര്‍ രാജി ചോദിച്ചുവാങ്ങിയത്.
