റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വായനയുടെ ജനാധിപത്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യം: സ്പീക്കർ എ.എൻ. ഷംസീർ

January 9, 2023 - 7:48 pm

പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന, ജനകീയമായ ആദ്യത്തെ നിയമസഭാ ലൈബ്രറിയാണ് കേരള നിയമസഭയുടേതെന്ന് സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര പുസത്‌കോത്സവം സംഘടിപ്പിക്കുന്നതിലൂടെ വായനയുടെ ജനാധിപത്യവൽക്കരണമാണ് ലക്ഷ്യമിടുന്നത്. ലോകോത്തര പുസ്തകോത്സവങ്ങളായ ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, ഡൽഹി എന്നിവയുടെ നിലവാരത്തിലേക്ക് നിയമസഭാ പുസ്തകോത്സവത്തെ വളർത്തിയെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വായനയാണ് ലഹരി എന്ന സന്ദേശം ഉയർത്തിയാണ് പുസത്‌കോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ലഹരിക്കെതിരെ പുതുതലമുറയെ നയിക്കാൻ ഇത്തരം ഉദ്യമങ്ങളിലൂടെ കഴിയട്ടെയെന്ന് സ്പീക്കർ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *