റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രി വാസവന്‍ പഴയിടത്തെ സന്ദര്‍ശിച്ചു

January 13, 2023 - 7:57 pm

കോട്ടയം: കലോത്സവ ഭക്ഷണവിവാദം നിലനില്‍ക്കെ, പഴയിടം മോഹനന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍.വാസവന്‍. 12ന് ഉച്ചയ്ക്കു കുറിച്ചിത്താനത്തെ പഴയിടത്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. മനുഷ്യനന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്നയാളാണു പഴയിടമെന്നും സര്‍ക്കാര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടെന്നും സന്ദര്‍ശനത്തിനുശേഷം വാസവന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പഴയിടത്തിന്റെ നല്ല മനസ് കോവിഡ് കാലത്തു ജനം കണ്ടതാണ്. ഇനി ഭക്ഷണ വിതരണത്തിനില്ലെന്നു പറഞ്ഞതു മാനസിക വിഷമത്തിലാണ്. സര്‍ക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ല. കലോത്സവത്തിലേക്കു തിരിച്ചുവരുന്ന കാര്യത്തില്‍ അദ്ദേഹം നല്ല മനസോടെ ചിന്തിക്കുമെന്നാണു കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിലേക്കു മടങ്ങിയെത്തില്ലെന്ന തീരുമാനം മാറ്റുന്നതിനെക്കുറിച്ചു പറയാന്‍ സമയമായിട്ടില്ലെന്നു പഴയിടം വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *