അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വ്യക്തിഗത അക്കാദമിക വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

January 17, 2023 - 10:05 am

സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന 2021-22, 2022-23 വർഷങ്ങളിലെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി M.Sc.(SLP) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ (Verified data) www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കേണ്ടതാണ്. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 19ന് 5 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *