റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല നട 20ന് അടയ്ക്കും

January 19, 2023 - 9:56 am

ശബരിമല: മകരവിളക്കിന് ശേഷം പൂജകള്‍ പൂര്‍ത്തിയാക്കി ധര്‍മശാസ്താ ക്ഷേത്രനട 20 ന് രാവിലെ ആറിന് അടയ്ക്കും. 19 രാത്രി 10 മണി വരെ മാത്രമേ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂ. 20ന് ഭക്തരെ പ്രവേശിപ്പിക്കുകയില്ല. നെയ്യഭിഷേകം ഇന്ന് സമാപിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനവും ഇന്ന് അവസാനിക്കും. രാത്രി അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്തെ മണിമണ്ഠപത്തില്‍നിന്ന് ശരംകുത്തിയിലേക്കുള്ള അയ്യപ്പന്റെ എഴുന്നള്ളത്ത് നടക്കും.
നാളെ അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ചാല്‍ ഉടന്‍ തന്നെ മാളികപ്പുറം ക്ഷേത്രത്തില്‍ ഗുരുതി നടക്കും. 20 ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് നട തുറക്കുക. 5.30 ഓടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിക്കും. ആറ് മണിക്ക് നട അടയ്ക്കുന്നതോടെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *