റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡി ജെ പാര്‍ട്ടിയും മദ്യ വില്‍പ്പനയും; രണ്ട് പേര്‍ പിടിയില്‍

January 28, 2023 - 11:16 pm

തിരുവനന്തപുരം: അനുമതിയില്ലാതെ ഡി ജെ പാര്‍ട്ടി സംഘടിപ്പിക്കുകയും മദ്യ സേവ നടത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. നോര്‍ത്ത് ക്ലിഫിലെ സണ്‍ ഫ്രാന്‍സിസ്‌കോ റിസോര്‍ട്ടില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അറസ്റ്റ്.ഹിമാചല്‍ പ്രദേശ് സ്വദ്ദേശി ധരം ചന്ദ്, പൂവച്ചല്‍ സ്വദേശി ഷിജിന്‍ എന്നിവരാണ് അറസ്റ്റിലായത്. 500 രൂപയുടെ ടിക്കറ്റ് വെച്ചാണ് സംഘം ഡി ജെ പാര്‍ട്ടി നടത്തിയത്. റിസോര്‍ട്ടില്‍ നിന്ന് 40 കുപ്പി ബിയറും വിദേശമദ്യത്തിന്റെ ശേഖരവും പോലീസ് പിടികൂടി.ഡി ജെ പാര്‍ട്ടി സംഘടിപ്പിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് പോലീസും എക്‌സൈസും ചേര്‍ന്ന് നടത്തുന്നത്. മദ്യ- മയക്കുമരുന്നുള്‍പ്പെടെയുള്ളവ വിതരണം ചെയ്യരുത് എന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് പോലീസ് നടപ്പാക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *