റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാലിന്യ മുക്ത കേരളം: ജില്ലാതല ഉദ്ഘാടനം

January 29, 2023 - 10:19 am

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ പദ്ധതി രണ്ടിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ, ക്ലീന്‍കേരള കമ്പനി എന്നിവര്‍ ചേര്‍ന്നാണ് കാമ്പയിന്‍ നടത്തുന്നത്.

2017 ആഗസ്റ്റ് 15-ന് ആരംഭിച്ച മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രചാരണത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടത്തുന്നത്.പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *