റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ബുധനാഴ്ച മുതല്‍ നിര്‍ബന്ധം

January 31, 2023 - 8:33 pm

തിരുവനന്തപുരം: ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നാളെ മുതല്‍ നിര്‍ബന്ധം. സംസ്ഥാനത്തിന്റെ പലഭാഗത്തും ഭക്ഷ്യവിഷബാധ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് ആറ് ലക്ഷത്തോളം ഭക്ഷ്യോത്പന്ന വിതരണ, വില്‍പന കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ഹോട്ടല്‍, ബേക്കറി വിഭാഗത്തില്‍ ഒന്നര ലക്ഷത്തിലേറെ സ്ഥാപനങ്ങളാണുള്ളത്. ഇവിടെ അഞ്ച് ലക്ഷത്തോളം ജീവനക്കാര്‍ ഉണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ കണക്ക്. മൂന്നര ലക്ഷത്തോളം പേര്‍ക്ക് നിലവില്‍ ഹെല്‍ത്ത് കാര്‍ഡുണ്ട്. ശേഷിക്കുന്ന ഒന്നര ലക്ഷത്തില്‍ ഭൂരിഭാഗവും ഇതിനകം കാര്‍ഡ് നേടിയെന്നാണ് നിഗമനം. കാര്‍ഡിന് ഒരു വര്‍ഷമാണ് കാലാവധി.

അതിനിടെ, നിയമനം നാളെ മുതല്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് 31 വരെ സമയം നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷനും ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് കത്തയച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി വ്യാപാരികളുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനു ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *