റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഫര്‍ സോണ്‍: വിധി മറികടക്കാന്‍ നിയമനിര്‍മാണമില്ലെന്നു കേന്ദ്രം

February 7, 2023 - 9:20 am

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണമില്ലെന്നു കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാര്‍ ചൗബെ. വിധിയില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ലോക്‌സഭയെ അറിയിച്ചു.

എംപിമാരായ ഡീന്‍ കുര്യാക്കോസ്, കൊടിക്കുന്നില്‍ സുരേഷ്, എം.കെ.രാഘവന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബഫര്‍ സോണില്‍ താമസിക്കുന്ന ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കേന്ദ്രം നേരിട്ട് പഠനം നടത്തിയിട്ടില്ല. ഏതൊക്കെ മേഖലകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തണമെന്ന് അറിയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്.
വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ശിപാര്‍ശകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം പുറത്തിറക്കുകയെന്നും മന്ത്രി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *