റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാരിസി’ന്റെ ഒരു മാസത്തെ കളക്ഷന്‍

February 8, 2023 - 10:32 am

വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ വിജയ് നായകനായ തമിഴിലെ ഇത്തവണത്തെ പൊങ്കല്‍ റിലീസുകളില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണ് വാരിസ്. ചിത്രത്തിന്റെ റിലീസ് ജനുവരി 11 ന് ആയിരുന്നു.

അതേദിവസം അജിത്ത് കുമാര്‍ ചിത്രം തുനിവും തിയറ്ററുകളില്‍ എത്തിയിരുന്നതിനാല്‍ തമിഴ് സിനിമയെ സംബന്ധിച്ച്‌ ആഘോഷ സീസണ്‍ ആയി മാറി പൊങ്കല്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 300 കോടി നേടിയതായി നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം വിവിധ പ്രദേശങ്ങളില്‍ നേടിയ കണക്കുകള്‍ പ്രത്യേകമായി എത്തിയിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് ആണ് ഈ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം തമിഴ്നാട്ടില്‍ നിന്ന് ചിത്രം ഇതിനകം നേടിയ ഗ്രോസ് 143 കോടിയാണ്. ആന്ധ്ര/ തെലങ്കാനയില്‍ നിന്ന് 27.5 കോടി, കര്‍ണാടകത്തില്‍ നിന്ന് 14.75 കോടി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 14.65 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയ കളക്ഷന്‍. അതേസമയം കേരളത്തില്‍ നിന്നുള്ള ചിത്രത്തിന്‍റെ നേട്ടം 13.35 കോടിയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *