റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെറ്റ് സീറോ കാർബൺ പദ്ധതിക്ക് ജില്ലയിൽ തുടക്കം

February 8, 2023 - 8:58 pm

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന ‘നെറ്റ് സീറോ കാർബൺ  കേരളം ജനങ്ങളിലൂടെ’ പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം. പദ്ധതി നടപ്പാക്കുന്ന തിരുവാർപ്പ്, വെളിയന്നൂർ, വാഴൂർ, മീനച്ചിൽ, എലിക്കുളം എന്നീ പഞ്ചായത്തുകളുടെ അധ്യക്ഷൻമാരുടേയും സ്ഥിരം സമിതി അധ്യക്ഷൻമാരുടേയും ജില്ലാ ഉദ്യോഗസ്ഥരുടേയും യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ  വിളിച്ചു ചേർത്തു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജെ. അജിത് കുമാർ പദ്ധതി വിശദീകരണം നടത്തി .
   ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ അന്തരീക്ഷത്തിന് താങ്ങാനാവുനഎന രീതിയിൽ പരിമിതപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണം, ഊർജ്ജ വിനിയോഗം, പാരമ്പര്യ ഇതര ഊർജ വിനിയോഗം,മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, ഗതാഗതം തുടങ്ങിയ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
   യോഗത്തിൽ ജില്ലാപഞ്ചായത്തു വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ മഞ്ജു സുജിത്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ അജയൻ കെ. മേനോൻ, വി.പി. റെജി, സജാഷ് ശശി, ജോയി കുഴിപ്പാല, ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സൂര്യമോൾ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ ലിറ്റി മാത്യു  എന്നിവർ പങ്കെടുത്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *