റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി.എഫ്.ഐ. കേസ്: പുരോഗതി വിലയിരുത്താന്‍ എന്‍.ഐ.എ. ഉന്നതലസംഘം കൊച്ചിയിലേക്ക്

February 9, 2023 - 7:54 am

കൊച്ചി: പി.എഫ്.ഐ. കേസില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഐ.ജി. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക്. എസ്.ഡി.പി.ഐ. ദേശീയ നേതാക്കളെയും ചോദ്യം ചെയ്യും. പി.എഫ്.ഐയ്ക്കു ബദലായി എസ്.ഡി.പി.ഐ. പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യല്‍.

പി.എഫ്.ഐ. നിരോധനത്തിനുശേഷം പി.എഫ്.ഐ. സമാന്തര ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നതിനുള്ള ആഹ്വാനങ്ങളായിരുന്നു എസ്.ഡി.പി.ഐ. സമ്മേളനങ്ങളില്‍ ഉയര്‍ന്നത്. സംസ്ഥാന ഭാരവാഹികളുമായി തുടര്‍ച്ചയായി നടത്തിയ കൂടിക്കാഴ്ചകളിലും യോഗങ്ങളിലും കേസില്‍ ഉള്‍പ്പെട്ട പി.എഫ്.ഐ. നേതാക്കളെ സംരക്ഷിക്കുന്നതിനും നിയമ സഹായങ്ങള്‍ നല്‍കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ദേശീയ നേതാക്കള്‍ നല്‍കിയിരുന്നു. പി.എഫ്.ഐ. നേതാക്കള്‍ക്കായി ഫണ്ട് ശേഖരണത്തിനായും എസ്.ഡി.പി.ഐ. പദ്ധതിയിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണു സംസ്ഥാന നേതാക്കള്‍ക്കുപുറമേ ദേശീയ നേതാക്കളെയും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. പി.എഫ്.ഐയ്ക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ. ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയും രംഗത്തുവന്നിരുന്നു. എസ്.ഡി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കലിനെ എന്‍.ഐ.എ. കഴിഞ്ഞ ആറിനു ചോദ്യം ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *