റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നൂതന ആശയങ്ങള്‍ തേടി യങ് ഇന്നൊവേറ്റര്‍സ് പ്രോഗ്രാമിന് തുടക്കം

February 9, 2023 - 12:38 pm

ആലപ്പുഴ: വിദ്യാര്‍ഥികളില്‍ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന യങ് ഇന്നൊവേറ്റഴ്സ് പ്രോഗ്രാമിന്റെ (വൈ. ഐ.പി.) ഭാഗമായി ജില്ലകളില്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ ദ്വിദിന ശില്പശാലയ്ക്ക് ആലപ്പുഴയില്‍ തുടക്കം. ജില്ല പ്ലാനിങ് ഓഫീസ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ അധ്യക്ഷനായി.  

വികസനം, സേവനം, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി 47 വകുപ്പുകളാണ്  ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. കൃഷി, മൃഗപരിപാലനം, ഊര്‍ജ്ജം, സാമൂഹ്യനീതി, വനിതാ ശിശു വികസനം തുടങ്ങിയ മേഖലകളിലെ യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങള്‍ കണ്ടെത്തി നിര്‍വ്വചിക്കുകയാണ് ലക്ഷ്യം. ഇങ്ങനെ ശേഖരിക്കുന്ന പ്രശ്നങ്ങള്‍ വിദ്യാര്‍ഥികള്‍ പരിഹാരത്തിനായി ഫാക്കല്‍റ്റിയുടെ സഹായത്തോടെ വൈ.ഐ.പി.യില്‍ സമര്‍പ്പിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐ.സി.ടി. അക്കാദമി ഓഫ് കേരള എന്നിവയുടെ പ്രതിനിധികളും ശില്‍പ്പശാലക്ക് നേതൃത്വം നല്‍കുന്നു.

14 ജില്ലകളിലായി 1500 ഓളം ഉദ്യോഗസ്ഥരാണ് ശില്‍പ്പശാലകളില്‍ പങ്കെടുക്കുന്നത്. 7000 ത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ചടങ്ങില്‍ ക്രിസ്റ്റ്യന്‍ കോളജ് അസി.പ്രെഫസര്‍ ഡോ. പ്രിന്‍സണ്‍ സാമുവല്‍, കെ – ഡിസ്‌ക് കണ്‍സല്‍റ്റന്റ് പി.ജയരാജ്, ചേര്‍ത്തല ഗവ.പോളിടെക്നിക് അധ്യാപകന്‍ കെ.ജി. ജയ്മോന്‍, കാര്‍മല്‍ പോളിടെക്നിക് കോളജ് അധ്യാപകന്‍ ഫ്രാന്‍സിസ് അഗസ്റ്റിന്‍ ജോസഫ്, ആലപ്പുഴ മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ അസി.പ്രൊഫസര്‍ എല്‍.കെ. ഗായത്രി, കെ-ഡിസ്‌ക് സീനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടിവ് ആര്‍. അഭിജിത്. എന്നിവര്‍ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *