റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഹുലിനെതിരേ നടപടി വേണമെന്നു ബി.ജെ.പി

February 9, 2023 - 8:22 am

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്നു നീക്കണമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.

പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എം.പിമാര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന ചട്ടം രാഹുല്‍ പാലിച്ചില്ലെന്ന് അദ്ദേഹം ലോക്‌സഭയില്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിക്കെതിരേ അവകാശലംഘന നടപടിക്ക് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാഹുലിനെതിരേ അവകാശലംഘന നോട്ടിസ് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി. നിഷികാന്ത് ദുബെയും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കു കത്തു നല്‍കി. ലോക്‌സഭയെ തെറ്റിദ്ധരിപ്പിക്കുക വഴി സഭാനിയമങ്ങള്‍ രാഹുല്‍ ലംഘിച്ചെന്നാണ് ദുബെയുടെ ആരോപണം. ഗൗതം അദാനിക്കുണ്ടായ വളര്‍ച്ച മാത്രമാണ് എട്ട് വര്‍ഷത്തിനിടയിലെ ‘മോദി മാജിക്കെന്നാണു രാഹുല്‍ ഗാന്ധി ആരോപിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *