റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു.കെയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു

February 13, 2023 - 9:39 am

ലണ്ടന്‍: ബ്രിട്ടനിലെ ഗ്രേറ്റ് യാര്‍മൗത്ത് പട്ടണത്തില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തേതെന്നു കരുതപ്പെടുന്ന ബോംബ് കണ്ടെത്തി. നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. യാരെ നദിയില്‍ ഡ്രഡ്ജിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കരാറുകാരന്‍ ചൊവ്വാഴ്ച 250 കിലോ സ്‌ഫോടകവസ്തു കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അദ്ദേഹം വിവരമറിയിച്ചതോടെ അധികൃതരെത്തി പ്രദേശത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തു. സ്‌ഫോടകവസ്തു നിര്‍വീരമാക്കാനുള്ള പ്രവര്‍ത്തനം വെള്ളിയാഴ്ചയാണ് വിദഗ്ധസംഘം ആരംഭിച്ചത്. അതിനിടയില്‍ എങ്ങനെയോ അതു പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബോംബിനു ചുറ്റും ഒരു സംരക്ഷിതകവചം ഉണ്ടായിരുന്നതാണ് ആളപായം ഒഴിവാക്കിയതെന്ന് പോലീസ് അറിയിച്ചു. നിര്‍വീര്യമാക്കല്‍ ജോലിക്കിടെ ബോംബ് പൊട്ടിത്തെറിച്ചതിന്റെ ദൃശ്യം നോര്‍ഫോക്ക് പോലീസ് പിന്നീട് ട്വീറ്റ് ചെയ്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *