റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ചടിച്ച് റയാല്‍

February 13, 2023 - 11:26 am

റിയാദ്: സ്പാനിഷ് €ബ് റയാല്‍ മാഡ്രിഡ് ഒരുവട്ടം കൂടി €ബ് ലോകകപ്പ് ഫുട്‌ബോളില്‍ മുത്തമിട്ടു. പ്രിന്‍സ് മൗലി അബ്ദുള്ള സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലിനെ 5-3 നാണു റയാല്‍ തോല്‍പ്പിച്ചത്. 2014, 2016, 2017, 2018 വര്‍ഷങ്ങളിലും റയാല്‍ ക്ലബ് ലോകകപ്പ് സ്വന്തമാക്കി. തുടക്കം മുതല്‍ റയാലിന്റെ ആധിപത്യം കാണാനായി. വിനീഷ്യസ് ജൂനിയര്‍, ഫെഡറിക് വാല്‍വര്‍ദെ എന്നിവര്‍ ഇരട്ട ഗോളുകളും കരിം ബെന്‍സൈമ ഒരു ഗോളുമടിച്ചു. അല്‍ ഹിലാലിനു വേണ്ടി അര്‍ജന്റീന താരം ലൂസിയാനോ വിയാറ്റോ ഇരട്ട ഗോളടിച്ചു. മാലിക്കാരന്‍ മൗസാ മാറേഗയാണ് ഒരു ഗോളടിച്ചത്.

13-ാം മിനിറ്റില്‍ വിനീഷ്യസിന്റെ ഗോളിലാണ് റയാല്‍ ലീഡ് നേടിയത്. അഞ്ച് മിനിറ്റുകള്‍ക്കു ശേഷം വാല്‍വെര്‍ദെയുടെ ഗോള്‍ ലീഡ് ഇരട്ടിയാക്കി. 26-ാം മിനിറ്റില്‍ ഹിലാല്‍ മാഗേഗയിലൂടെ തിരിച്ചടിച്ചു. ശേഷിച്ച ഗോളുകള്‍ രണ്ടാം പകുതിയിലായിരുന്നു. രണ്ടാം പകുതിയും റയാല്‍ ആക്രമിച്ചു കളിച്ചു. 54-ാം മിനിറ്റില്‍ ബെന്‍സൈമയും നാല് മിനിറ്റുകള്‍ക്കു ശേഷം വാല്‍വര്‍ദെയും ഗോളടിച്ചതോടെ റയാല്‍ 4-1 നു മുന്നിലായി. 63, 79 മിനിറ്റുകളിലായി ലൂസിയാനോ വിയാറ്റോ ഇരട്ട ഗോളടിച്ചതു മത്സരം ആവേശകരമാക്കി.

69-ാം മിനിറ്റില്‍ വിനീഷ്യസിന്റെ ഗോളെത്തിയതോടെ റയാല്‍ അഞ്ചിലെത്തി. തുടര്‍ന്നും ഗോളടിക്കാനുള്ള ശ്രമം ഇരുടീമുകളും തുടര്‍ന്നു. യുറുഗ്വേക്കാരനായ വാല്‍വര്‍ദെ ഇരട്ട ഗോളടിച്ചത് റയാല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിക്ക് ആശ്വാസമായി. ഈ സീസണില്‍ വാല്‍വെര്‍ഡെ കുറഞ്ഞത് 10 ഗോളുകളെങ്കിലും അടിച്ചില്ലെങ്കില്‍ താന്‍ വിരമിക്കുമെന്നു ആന്‍സലോട്ടി പറഞ്ഞിരുന്നു. സീസണില്‍ യുറുഗ്വേ താരം ഇതുവരെ 11 ഗോളുകളടിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *