റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

February 15, 2023 - 10:44 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് വാടകയ്ക്കു താമസിക്കുന്ന അഴിഞ്ഞിലം മുല്ലന്‍പറമ്പത്ത് വീട്ടില്‍ സൂരജി(23)നെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം വില്ലൂന്നിയാല്‍ ഭാഗത്തെ സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രി ജീവനക്കാരുടെ ആറു മൊബൈല്‍ഫോണുകളാണ് മോഷണം പോയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൂരജ് പിടിയിലായത്. കൂട്ടുപ്രതികളുണ്ടെന്നാണ് സൂചനയെന്നും ഫറോക്ക്, വാഴക്കാട് പോലീസില്‍ ഇയാള്‍ക്കെതിരേ വധശ്രമം, പോക്‌സോ കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *