റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിഴിക്കത്തോട് കുടുംബാരോഗ്യ കേന്ദ്രം നാടിനു സമർപ്പിക്കും

February 17, 2023 - 10:44 pm

കോട്ടയം: ഒരു കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച, ഫെബ്രുവരി 17ന് ആരോഗ്യവകുപ്പു മന്ത്രി വീണ ജോർജ് നിർവഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വിഴിക്കത്തോട് കുടുംബാരോഗ്യകേന്ദ്രം അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ റിപ്പോർട്ട് അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ വി.എൻ. രാജേഷ്, ബി.ആർ. അൻഷാദ്, ശ്യാമള ഗംഗാധരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷക്കീല നസീർ, ജോളി മടുക്കക്കുഴി, ടി.ജെ. മോഹനൻ, പഞ്ചായത്തംഗം നിസാ സലിം, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ വി.പി. മുഹമ്മദ് ഇസ്മയിൽ,ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതിയംഗം ഷമീം അഹമ്മദ്, കാഞ്ഞിരപ്പള്ളി താലൂക്ക് അർബൻ സഹകരണ സംഘം പ്രസിഡന്റ് പി.എൻ. പ്രഭാകരൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ. രാജേഷ്, പി.എ. ഷെമീർ, എം.എ. ഷാജി, ഷമീം അഹമ്മദ്, ജെ.എസ്. ജോഷി, നാഗസർ കോട്ടവാതുക്കൽ, റിജോ വാളാന്തറ, ഷെമീർ ഷാ ആഞ്ചലിപ്പ, ജോബി കേളിയംപറമ്പിൽ, ജോസ് മടുക്കക്കുഴി, തോമസ് കുന്നപ്പള്ളിൽ, എച്ച്. അബ്ദുൾ അസീസ്, റ്റി.എച്ച്. റസാഖ്, പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫീസർ ഡോ. എബിൻ സണ്ണി എന്നിവർ പങ്കെടുക്കും.

വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആർദ്രം മിഷന്റെ ഭാഗമായാണ് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയത്. ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാന സർക്കാരും ദേശീയ ആരോഗ്യമിഷനും അനുവദിച്ച 22 ലക്ഷം രൂപയും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്നും 63 ലക്ഷവും ഡോ. എൻ. ജയരാജ് എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപയും ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *