അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഭിന്നശേഷിക്കാരുടെ ജോലി സംവരണം: കരട് പ്രസിദ്ധീകരിച്ചു

February 24, 2023 - 12:11 pm

2016 ലെ ഭിന്നശേഷി അവകാശ നിയമത്തിൽ (Right of Persons With Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുന്നതിലേക്ക്, സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ അടുത്ത ഘട്ട പരിശോധന സാമൂഹിക നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) ചേർന്ന് പൂർത്തിയാക്കിയിട്ടുണ്ട്. തസ്തികകളിൽ ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തനരഹിതവുമായ ആവശതകൾ (Physical and functional assessment) പരിശോധിച്ച് തയ്യാറാക്കിയ കരട് പൊതുജനാഭിപ്രായത്തിനായി www.sjdkerala.gov.inwww.nish.ac.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കോ സംഘടനകൾക്കോ ഉള്ള അഭിപ്രായം rpnish@nish.ac.in ഇ-മെയിൽ വിലാസത്തിൽ മെയിലായോ, RPWD Project, National Institute of Speech and Hearing (NISH), Sreekaryam.P.O, Trivandrum എന്ന വിലാസത്തിൽ തപാലായോ മെയ് 3 ന് വൈകീട്ട് 5 വരെ അറിയിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് എന്ന് സാമൂഹിക നീതി വകുപ്പ് ഡയറക്ടർ അറിയിച്ചു. ഈ സമയത്തിന് ശേഷം ലഭിക്കുന്ന ശിപാർശകൾ പരിഗണിക്കില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *