റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി.ജെ.പിയുടെ പകപോക്കലെന്ന് എ.എ.പി; അടുത്തത് കെജ്‌രിവാളെന്ന് മറുപടി

February 27, 2023 - 12:05 pm

ന്യൂഡല്‍ഹി: മദ്യനയ കേസിലെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി (എ.എ.പി.). ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ച ആംആദ്മി, സിസോദിയയുടെ അറസ്റ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും തുറന്നടിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് സി.ബി.ഐ. വ്യാജ കേസില്‍ അറസ്‌റ് ചെയ്തത്. ഇതെല്ലാം ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയമെന്ന് സിസോദിയുടെ അറസ്‌റ്റെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ട്വീറ്റ് ചെയ്തു. മനീഷ് നിരപരാധിയാണ്. ഇവിടെ എന്താണ് നടക്കുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മനസിലാകും. ജനങ്ങള്‍ പ്രതികരിക്കുമെന്നും തങ്ങളുടെ പോരാട്ടം ശക്തിപ്പെടുമെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു. ബി.ജെ.പിക്ക് എ.എ.പിയെ ഭയമായതിനാലാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത് ആതിഷി മര്‍ലേന എം.എല്‍.എ. ആരോപിച്ചു. ഇതുകൊണ്ടൊന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഭയപ്പെടില്ല. ഇപ്പോള്‍ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയായ സിസോദിയ നാളെ ഈ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാകും. മനീഷ് സിസോദിയ കുറ്റക്കാരനാണെന്ന് കോടതിയില്‍ തെളിയിക്കാനും ആതിഷി ബി.ജെ.പിയെ വെല്ലുവിളിച്ചു. അതേസമയം, ആംആദ്മിക്ക് മറുപടിയുമായി ബി.ജെ.പി. നേതാവ് കപില്‍ മിശ്ര രംഗത്തെത്തി. അടുത്ത ഊഴം കെജ്‌രിവാളിന്റെതാണെന്നും ഡല്‍ഹിയിലെ അഴിമതിക്കാര്‍ കൂട്ടത്തോടെ ജയിലിലേക്ക് പോകുമെന്നും കപില്‍ മിശ്ര തുറന്നടിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *