റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടമലക്കുടിയിലെ വിദ്യാർഥിനികൾ നിയമസഭ കാണാനെത്തി

March 2, 2023 - 10:23 pm

 പഠന, വിനോദയാത്രയുടെ ഭാഗമായി ഇടമലക്കുടിയിൽനിന്നു വിദ്യാർഥിനികൾ നിയമസഭ സന്ദർശിച്ചു. സഭാ നടപടികൾ വീക്ഷിച്ച വിദ്യാർഥിനികൾ മുഖ്യമന്ത്രി പിണറായി വിജയനും പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനുമൊപ്പം കുശലം പറഞ്ഞും ഫോട്ടോയെടുത്തുമാണു മടങ്ങിയത്.

പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനയാത്രയുടെ ഭാഗമായാണു വിദ്യാർഥിനികൾ നിയമസഭ കാണാനെത്തിയത്. മൂന്നാർ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥികളാണ് ഇവർ. യാത്രയുടെ ഭാഗമായി കൊച്ചിയിൽനിന്നു തിരുവനന്തപുരത്തേക്കു വിമാനയാത്രയ്ക്ക് അവസരമൊരുക്കിയിരുന്നു. തിരുവനന്തപുരത്ത് ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങളും കണ്ട് കൊച്ചിയിലേക്കു ട്രെയിനിലാണ് ഇവരുടെ മടക്കയാത്ര. ഊരുമൂപ്പൻ പവൻ, ഇടമലക്കുടി ഗ്രാമപഞ്ചായത്ത് അംഗം ഷൺമുഖം എന്നിവരും വിദ്യാർഥിനികൾക്കൊപ്പമുണ്ടായിരുന്നു. നിയമസഭയിലെത്തിയ വിദ്യാർഥികൾക്കൊപ്പം പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ വിനയ് ഗോയൽ അടക്കമുള്ള ഉദ്യോഗസ്ഥ സംഘവുമുണ്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *