റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചിയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

March 5, 2023 - 9:33 am

കൊച്ചി: കട കത്തിക്കുമെന്ന് ഫേസ്ബുക്കിൽ ലൈവിട്ടശേഷം ലോട്ടറിക്കടയ്ക്ക് പെട്രോളൊഴിച്ച് തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തൃപ്പുണിത്തുറയിൽ 2023 മാർച്ച് 4 ന് വൈകിട്ടാണ് സംഭവം .തൃപ്പുണിത്തുറ സ്വദേശി രാജേഷാണ് പിടിയിലായത്. മീനാക്ഷി ലക്കി ലോട്ടറി ഏജൻസീസിന്റെ തൃപ്പുണിത്തുറയിലെ കടയാണ് രാജേഷ് കത്തിച്ചത്.

കുപ്പിയിൽ പെട്രോളുമായി എത്തിയ രാജേഷ് കടയിലേക്ക് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ജീവനക്കാരും ലോട്ടറി വാങ്ങാനെത്തിയവും കടയുടെ അകത്തുള്ളപ്പോൾ ആയിരുന്നു ഈ അതിക്രമം. ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി. സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തിവന്നിരുന്ന ആളാണ് രാജേഷ്. കുത്തക മുതലാളിമാർ നാട്ടിൽ ആവശ്യമില്ലെന്നും മീനാക്ഷി ലക്കി സെന്റർ കത്തിക്കുമെന്നും ഇയാൾ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. പിന്നാലെയായിരുന്നു ആക്രമണം.

തീപിടുത്തതിൽ ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ലോട്ടറി ഏജന്റ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. അറസ്റ്റിലായ രാജേഷിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *