തിരുവനന്തപുരം: അഴിയൂർ ലഹരി കടത്ത് കേസിലെ പ്രതിയുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രി. തന്നെ ലഹരിക്കടത്തിന് ഉപയോഗിച്ചു എന്ന് എട്ടാം ക്ലാസുകാരി വെളിപ്പെടുത്തിയ കേസിലെ പ്രതിയെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.
പൊലീസ് അന്വേഷണം നടത്തിവരുന്ന കേസിലെ പ്രതിയെ നിരപരാധിയായി മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു. നിലവിൽ കേസ് കോഴിക്കോട് റൂറൽ പൊലീസും മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘവും അന്വേഷിച്ചു വരികയാണ്. അന്വേഷണം പൂർത്തിയാകും മുമ്പെയാണ് പ്രതിയെ വെള്ളപൂശിയുള്ള മുഖ്യമന്ത്രിയുടെ പരാമർശം.
