റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് ഫ്‌ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍

March 10, 2023 - 9:59 am

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം ഫ്‌ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. മാഹി സ്വദേശി ഷദ റഹ്മാന്‍ (24) ആണ് മരിച്ചത്. ഫ്‌ളാറ്റില്‍ അതിഥിയായി എത്തിയതാണ് ഡോക്ടറെന്നും അവിടെ എന്തോ ആഘോഷം നടന്നിരുന്നെന്നും ഫ്‌ളാറ്റിലെ സെക്യൂരിറ്റി ടി.കെ സതീഷ് പറഞ്ഞു.

10/03/23 വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളയില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. രണ്ട് ദിവസം മുന്‍പ് പഠനാവശ്യത്തിനായാണ് ഡോക്ടര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫ്‌ളാറ്റിലെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *