റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാഹി സ്വദേശിനി ഡോക്ടറുടേത് ആത്മഹത്യ; ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

March 11, 2023 - 10:40 am

കോഴിക്കോട്: യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മാഹി സ്വദേശനിയായ ഡോക്ടറാണ് 10/03/23 വെള്ളിയാഴ്ച പുലര്‍ച്ചെ ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഡോക്ടര്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഷദ റഹ്‌മാന്‍ എന്ന ഡോക്ടറെയാണ് 10/03/23 വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 26 വയസായിരുന്നു.

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള ഫ്ളാറ്റില്‍ നിന്നാണ് ഫിദ ചാടിയത്. ഫ്‌ളാറ്റില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍. ഫ്ളാറ്റില്‍ അതിഥിയായി എത്തിയതാണ് ഡോക്ടറെന്നും അവിടെ എന്തോ ആഘോഷം നടന്നിരുന്നെന്നും ഫ്ളാറ്റിലെ സെക്യൂരിറ്റി ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു.

10/03/23 വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളയില്‍ പൊലീസാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്. രണ്ട് ദിവസം മുന്‍പായിരുന്നു ഡോക്ടര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫ്ളാറ്റിലെത്തിയിരുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *