റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര്; സ്വവര്‍ഗ വിവാഹത്തെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് കേന്ദ്രം

March 12, 2023 - 8:30 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണ് സ്വവര്‍ഗ വിവാഹമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം. സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുളളവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും കുടുംബവുമായി താരതമ്യം ചെയ്യാനാകില്ലെന്നും സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം തേടിയുളള ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു. ‘വിവാഹം എന്ന സങ്കല്‍പ്പം തന്നെ അനിവാര്യമായും എതിര്‍ലിംഗത്തിലുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ളതാണ്. ഈ നിര്‍വ്വചനം സാമൂഹികമായും സാംസ്‌കാരികമായും നിയമപരമായും വിവാഹത്തെക്കുറിച്ചുള്ള ആശയത്തിലും സങ്കല്‍പ്പത്തിലും വേരൂന്നിയതാണ്. ജുഡീഷ്യല്‍ വ്യാഖ്യാനത്താല്‍ അതിനെ ശല്യപ്പെടുത്തുകയോ ലയിപ്പിക്കുകയോ ചെയ്യരുത്- കേന്ദ്രം പറഞ്ഞു.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഫെബ്രുവരി 15നകം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിന് പുറമെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുളള എല്ലാ കേസുകളും സുപ്രീം കോടതി നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. കേരളം, ഗുജറാത്ത്, ഡല്‍ഹി ഹൈക്കോടതികളില്‍ നിന്നുളള ഹര്‍ജികളാണ് സുപ്രീം കോടതി ഏറ്റെടുത്തത്. സ്വവര്‍ഗ വിവാഹത്തെ സ്പെഷ്യല്‍ മാരേജ് ആക്ടില്‍ ഉള്‍പ്പെടുത്തി നിയമ വിധേയമാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *