റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാപ്പമ്മാളിന്റെ കാല്‍ തൊട്ട് വണങ്ങി നരേന്ദ്ര മോദി

March 19, 2023 - 10:52 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ മില്ലറ്റ്സ് കോണ്‍ഫറന്‍സ്, പരിചയപ്പെടുത്തിയ വിവിധയിനം ധാന്യങ്ങളുടെ വ്യത്യസ്തത കൊണ്ട് മാത്രമല്ല, പ്രധാനമന്ത്രിയുടെ വേറിട്ട പ്രവര്‍ത്തി കൊണ്ടും ചര്‍ച്ചയാവുകയാണ്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷക പത്മശ്രീ പാപ്പമ്മാളിന്റെ കാല്‍ തൊട്ട് വണങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാളിത്യത്തിന് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. ഡല്‍ഹി സുബ്രഹ്മണ്യം ഹാളില്‍ നടന്ന ഗ്ലോബല്‍ മില്ലറ്റ്സ് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടകനായിരുന്നു പ്രധാനമന്ത്രി. ചടങ്ങില്‍ പാപ്പമ്മാളാണ് പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചത്. പൊന്നാട സ്വീകരിച്ച ശേഷം നരേന്ദ്ര മോദി കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങുകയായിരുന്നു. പിന്നാലെ പാപ്പമ്മാളിന്റെ ആരോഗ്യ കാര്യങ്ങള്‍ തിരക്കുകയും ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *