റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമൃത് പാല്‍ ഒളിവില്‍ കഴിയുന്നത് രൂപംമാറിയോ? സാധ്യത ചിത്രങ്ങള്‍ പുറത്ത് വിട്ട് പോലിസ്

March 22, 2023 - 11:18 am

ചണ്ഡീഗഢ്: ഖലിസ്താന്‍ വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ് ഒളിവില്‍ കഴിയുന്നത് രൂപംമാറി ആയിരിക്കാമെന്ന് പോലിസ് നിഗമനം. ഈ സംശയത്തെത്തുടര്‍ന്ന് വിവിധ രൂപത്തിലുള്ള പ്രതിയുടെ ഏഴ് ചിത്രങ്ങള്‍ പഞ്ചാബ് പോലീസ് പുറത്തുവിട്ടു. ജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടത്. അമൃത് പാലിനായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അമൃത്പാല്‍ രാജ്യം വിട്ടേക്കുമെന്ന സൂചനയെത്തുടര്‍ന്ന് ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഉത്തരാഖണ്ഡ് പോലീസും നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *