റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡൽഹിയിൽ കനത്ത മഴ; 25 ഓളം വിമാന സർവ്വീസുകളെ ബാധിച്ചു

March 31, 2023 - 10:30 am

ന്യൂഡൽഹി: ഡൽഹിയിൽ 30/03/23 വ്യാഴാഴ്ച രാത്രി കനത്ത മഴയാണ് പെയ്തത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 25 ഓളം വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ശക്തമായ കാറ്റും മഴയും മൂലമാണ് നടപടി. ലഖ്‌നൗ, ജയ്പൂർ, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഡെറാഡൂൺ എന്നവിടങ്ങളിലേയ്ക്കാണ് വിമാനങ്ങൾ തിരിച്ച് വിട്ടത്. 29/03/23 ബുധനാഴ്ചയും മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.

ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ 30/03/23 വ്യാഴാഴ്ച ഉണ്ടായത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരുന്നു. വലിയ മരങ്ങൾ ഉൾപ്പെടെ കടപുഴകി വീണുവെന്നാണ് റിപ്പോർട്ട്. മഴ പെയ്തതോടെ ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡെക്‌സ് 170 ആയിട്ടുണ്ട്. ഐഎംഡി ബുള്ളറ്റിൻ പ്രകാരം ഡൽഹിയിലെ കുറഞ്ഞ താപനില 17.8 ഡിഗ്രിയിലേക്ക് താഴ്ന്നു. കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *