ന്യൂഡല്‍ഹി: വ്യോമസേനയുടെ മുന്‍ ഉപമേധാവി എയര്‍ മാര്‍ഷല്‍ സന്ദീപ് സിങ് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റി(എന്‍.എസ്.സി.എസ്) ന്റെ ഉപദേഷ്ടാവാകും. സിങ് 24-ന് ചുമതലയേല്‍ക്കുമെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
നാല് പതിറ്റാണ്ട് നീണ്ട വ്യോമസേനാ ജീവിതത്തിന് ശേഷം 2023 ജനുവരി 31-ന് സിങ് എയര്‍ സ്റ്റാഫ് വൈസ് ചീഫ് ആയി വിരമിച്ചു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായ അദ്ദേഹം 1983 ഡിസംബറില്‍ യുദ്ധവിമാന പൈലറ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിവിധ യുദ്ധവിമാനങ്ങള്‍ 4,900 മണിക്കൂര്‍ പറത്തിയുള്ള പ്രവര്‍ത്തന പരിചയവുമുണ്ട്.
