റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടോക്കിയോയില്‍ 35-ാം വിവാഹവാര്‍ഷികം ആഘോഷിച്ച്‌ മോഹന്‍ലാല്‍

May 1, 2023 - 12:33 pm

ടോക്കിയോ: 35-ാം വിവാഹവാര്‍ഷികം ജപ്പാനില്‍ ആഘോഷിച്ച്‌ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും സുചിത്രയും. സമൂഹമാദ്ധ്യമത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.

ടോക്കിയോയില്‍ നിന്ന് സ്നേഹപൂര്‍വ്വം 35 വര്‍ഷത്തെ സ്നേഹവും പങ്കാളിത്തവും ആഘോഷിക്കുന്നു എന്നാണ് ചിത്രം പങ്കുവച്ച്‌ മോഹന്‍ലാല്‍ കുറിച്ചത്. കേക്ക് മുറിച്ച്‌ സുചിത്രയ്ക്ക് നല്‍കുകയാണ് മോഹന്‍ലാല്‍. അനവധി താരങ്ങളും ആരാധകരും ആശംസ നേര്‍ന്നിട്ടുണ്ട്.

താരങ്ങളായ സ്വാസിക, ബീന ആന്റണി, രചന നാരായണന്‍കുട്ടി, റഹ്മാന്‍ തുടങ്ങിയവരാണ് വിവാഹവാര്‍ഷികാംശംസകള്‍ അറിയിച്ചത്.
1988 ഏപ്രില്‍ 28നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. അതേസമയം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ മേയ് ആദ്യം ചെന്നൈയില്‍ ആരംഭിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *