റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

100 കോടിയുടെ പദ്ധതി 232 കോടിയിലെത്തിച്ച്, 132 കോടി കൊള്ളയടിച്ചു

May 3, 2023 - 12:17 pm

കാസര്‍ഗോഡ്: എ.ഐ. കാമറ ഇടപാട് സംബന്ധിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 132 കോടി രൂപയുടെ അഴിമതിയാണു നടന്നതെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ടെക്‌നിക്കല്‍ ഇവാലുവേഷന്‍ സമ്മറി റിപ്പോര്‍ട്ടും ഫിനാന്‍ഷ്യല്‍ ബിഡ് ഇവാലുവേഷന്‍ സമ്മറി റിപ്പോര്‍ട്ടുമാണു ചെന്നിത്തല പുറത്തുവിട്ടത്. കഴിഞ്ഞദിവസം കെല്‍ട്രോണ്‍ പുറത്തുവിട്ട ടെന്‍ഡര്‍ ഇവാലുവേഷന്‍ പ്രീക്വാളിഫിക്കേഷന്‍ റിപ്പോര്‍ട്ടില്‍ ഗുരുതരക്രമക്കേട് നടന്നതായും അദ്ദേഹം ആരോപിച്ചു. 100 കോടി രൂപയില്‍ താഴെ ചെയ്യാന്‍ കഴിയുമായിരുന്ന പദ്ധതിയെ 232 കോടിയിലെത്തിച്ച്, 132 കോടി രൂപ യാത്രക്കാരുടെ കീശയില്‍നിന്നു കൊള്ളയടിച്ച് ബിനാമി തട്ടിക്കൂട്ട് കമ്പനികള്‍ക്കു സര്‍ക്കാര്‍ സമ്മാനിക്കുകയാണ്. പ്രധാനരേഖകളെല്ലാം മൂടിവച്ച്, സുരക്ഷിതമായവ മാത്രമാണു കെല്‍ട്രോണ്‍ പ്രസിദ്ധീകരിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *