തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ അഗ്നിബാധ. 2023 മെയ് 9 രാവിലെ 7.55 ഓടെയാണ് തീപിടുത്തമുണ്ടായത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണിത്. തീപിടുത്തത്തിൽ ഒരു മുറി കത്തിനശിച്ചു. ഷോർട്ട സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയാണ് കത്തിയത്. ഫയലുകൾക്ക് കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
